Thursday, June 7, 2012
രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
എംപ്ളോയ്മെന്റ് എക്സേഞ്ച് - രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
സംസ്ഥാനത്തെ വിവിധ എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് 1993 ജനുവരി ഒന്ന് മുതല്‍ 2012 മെയ് 31 വരെ കാലയളവില്‍ പലകാരണങ്ങളാല്‍ രജിസ്ട്രേഷന്‍ സീനിയോരിറ്റി നഷ്ടപ്പെട്ട ചുവടെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അസ്സല്‍ സീനിയോരിറ്റി പുനഃസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍, രജിസ്ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ട് റീ രജിസ്ടര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍, എംപ്ളോയ്മെന്റ് എക്സേഞ്ച് മുഖേന താല്ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം 90 ദിവസത്തിനകം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തവര്‍, ജോലി ലഭിച്ച കാലയളവില്‍ മെഡിക്കല്‍ ഗ്രൌണ്ടിലോ, ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലോ ജോലിപൂര്‍ത്തിയാക്കാന്‍ കഴിയാതെ വിടുതല്‍ ചെയ്ത / രാജിവച്ചവര്‍. ഇതിനുള്ള അപേക്ഷ ആഗസ്റ് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം, അവസാനം രജിസ്ട്രേഷന്‍ നിലവിലുണ്ടായിരുന്ന എംപ്ളോയ്മെന്റ് എക്സേഞ്ചില്‍ നേരിട്ട് സമര്‍പ്പിക്കണം. നേരത്തെ അപേക്ഷനല്‍കിയിരുന്നവരും പുതിയ ഉത്തരവനുസരിച്ച് പുതുക്കലിന് അപേക്ഷ നല്‍കണം. ആഗസ്റ് 31നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പി.എന്‍.എക്സ്.3594/12
No comments:
Post a Comment