Thursday, June 7, 2012
ഗ്രൂപ്പ് സി തസ്തികകള്‍-വിമുക്തഭടന്മാര്‍ക്ക് എസ്.എസ്.എല്‍.സി
ഗ്രൂപ്പ് സി തസ്തികകള്‍ - വിമുക്തഭടന്മാര്‍ക്ക് എസ്.എസ്.എല്‍.സി. മതി
പതിനഞ്ചുവര്‍ഷത്തില്‍ കുറയാത്ത സൈനിക സേവനം പൂര്‍ത്തിയാക്കിയവരും എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ പാസായവരുമായ വിമുക്തഭടന്മാര്‍ക്ക് ഇനിമുതല്‍ ഗ്രൂപ്പ് സി/ ക്ളാസ് 3 തസ്തികകളിലേക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷനുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തത്. ഗ്രൂപ്പ് സി/ ക്ളാസ് 3 തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പൊതുവേയുള്ള യോഗ്യത ബിരുദമാണ്. പുതിയ തീരുമാനമനുസരിച്ച് കര/നാവിക/വ്യോമസേനാ വിഭാഗങ്ങളില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് 15 വര്‍ഷത്തില്‍ കുറയാത്ത സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ എസ്.എസ്.എല്‍.സി.യോ തത്തുല്യയോഗ്യതയോ മാത്രമാണുള്ളതെങ്കിലും മേല്‍പ്പറഞ്ഞ തസ്തികകളില്‍ നിയമിക്കാന്‍ വേണ്ട മിനിമം യോഗ്യതയായി പരിഗണിക്കും. പി.എന്‍.എക്സ്.3630/12
Maintained by Web & New Media Division, Information & Public Relations Department
No comments:
Post a Comment