Thursday, June 14, 2012
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ജില്ലകള്‍തോറും അദാലത്തുകള്‍ : വിദ്യാഭ്യാസ മന്ത്രി
എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പകരം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണിത്. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 ന് ശനിയാഴ്ച രാവിലെ 10 ന് മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. തുടര്‍ന്ന് ഇടുക്കിയില്‍ അടുത്തമാസം 13 നും കണ്ണൂരില്‍ അടുത്തമാസം 19 നും , പത്തനംതിട്ടയില്‍ സെപ്തംബര്‍ 26 നും അദാലത്ത് നടത്തും. മറ്റു ജില്ലകളിലെ അദാലത്തുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ജനനത്തീയതിയിലെ പിഴവ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം, തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.തിരുത്തുന്നതിന് ആവശ്യമായ രേഖകള്‍ നേരത്തെ സമര്‍പ്പിക്കണം. അദാലത്തില്‍ ലഭിക്കുന്ന രസീത് നല്‍കുന്നതും നിശ്ചിത തീയതിക്കകം (പരമാവധി 30 ദിവസത്തിനകം) സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സ്വീകരിച്ച കേന്ദ്രത്തില്‍വെച്ച് തന്നെ നല്കുന്നതുമാണ്. പി.എന്‍.എക്സ്.3826/12
Maintained by Web & New Media Division, Information & Public Relations Department
No comments:
Post a Comment