ഒരുവട്ടം കൂടിയെന്നോര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍
നില്ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.
att4269311അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്തതിലൊന്നു തിന്നുവാന്‍ മോഹം….
സുഖമെഴും കയ്പുംപുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം…..
തൊടിയിലെ കിണര്‍ വെള്ളം
കോരിക്കുടിച്ചെന്തു മധുരമെന്നോതുവാന്‍ മോഹം..
ഒരു വട്ടം കൂടിയാ പുഴയുടെ തീരത്തു്
വെറുതെയിരിക്കുവാന്‍ മോഹം..
വെറുതെയിരുന്നെരു കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം..
അതു കേള്ക്കെയുച്ചത്തില് കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന് മോഹം..
ഒടുവില്‍ പിണങ്ങി പ്പറന്നു പോം
പക്ഷിയോടരുതേയെന്നോതുവാന്‍ മോഹം…
വെറുതെയീ മോഹമെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം……………….
Subscribe to:
Post Comments (Atom)
No comments:
Post a Comment