Monday, June 25, 2012

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം നല്‍കും - മന്ത്രി കെ.സി. ജോസഫ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതിനനുസൃതമായാണ് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പന്ത്രണ്ടാം പദ്ധതി - തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം സംബന്ധിച്ച് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി കില സംഘടിപ്പിച്ച സംസ്ഥാനതല പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഡി.പി.സി അംഗീകരിക്കുന്ന പദ്ധതികള്‍ മറ്റ് തടസങ്ങളും കാലതാമസവുമില്ലാതെ നടപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയുന്നതരത്തിലാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ബ്ളോക്ക് പഞ്ചായത്തുകള്‍ ശക്തി പ്രാപിക്കേണ്ടത് പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതികളും, എം.പി. ഫണ്ട് വിനിയോഗവും ഫലപ്രദമാവണമെങ്കില്‍ ബ്ളോക്ക്തല സംവിധാനം ശക്തമാവണം. ബ്ളോക്ക് പഞ്ചായത്തുകള്‍ പദ്ധതി തയ്യാറാക്കുമ്പോള്‍ പ്രാദേശികമായ ആവശ്യം കണക്കിലെടുത്ത് കാര്‍ഷികമേഖലയ്ക്ക് ശ്രദ്ധ നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ബ്ളോക്ക് പഞ്ചായത്തുകളിലും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തസ്തികകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കില ഡയറക്ടര്‍ പി.പി. ബാലന്‍, കേരള ബ്ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി എം.സി. മുഹമ്മദ് ഹാജി, കില കോഴ്സ് ഡയറക്ടര്‍ ജെ.ബി. രാജന്‍ തുടങ്ങിവയര്‍ പരിപാടിയില്‍ സംബന്ധിച്ചു. പി.എന്‍.എക്സ്.4180/12 Maintained by Web & New Media Division, Information & Public Relations Department
STATE FILM AWARDS 1969 - 2008 1969 -----------More>> Best Film Kumarasambavam (P. Subramanyam) Actor Sathyan Actress Sheela Director Vincent Second Best Actor Kottarakkara Sreedharan Nair Second Best Actress Adoor Bhavani Child Artist (male) Master Promod Child Artist (female) Baby Sumathy Photography Ashok Kumar Story Thoppil Bhasi Dialogue K.T. Muhammed Lyrics Vayalar Music Director Devarajan Male Singer Yesudas Female Singer P. Leela 1970 Best Film Olavum Theeravum (P.N. Menon) Actor Kottarakkara Sreedharan Nair Actress Sarada, (Thirveni, Thara) Director Second Best Actor Sankaradi, Vazhvemayam, Ezhuthatha Kadha) Second Best Actress Philomina (Thurakkatha Vathil, Olavum Theeravum) Comedy Artist Bahadoor Child Artist (female) Sreedevi (Poombatta) Photography Ravi Varma Script Writer M.T. Vasudevan Nair (Olavum Theeravum) Dialogue Music Director Devarajan (Thriveni) Music : P. Bhaskaran (Sthree) Male Singer K.J.Yesudas Female Singer S.Janaki 1971 Best Film Sarasayya Second Best Film Sindooracheppu (Madhu) Third best Film Karakanakadal (Sethumadhavan) Director Sethumadhavan (Karakanakadal) Best Actor Sathyan (Karakanakadal) Second Best Actor Sankaradi Best Actress Sheela Second Best Actress Kaviyoor Ponnamma Child Artist (Male) Master Vijayakumar Child Artist (female) Baby Sobha Story Writer Uroob Photography (Black and White) Melli Irani Script writer S.L. Puram Lyricist Sreekumaran Thampi Music Director Dakshinamoorthy Male Singer K.J.Yesudas Female Singer P.Suseela Editor Venkitaraman Art Director R.B. Mani 1972 Best Film Panitheerathe Veedu (Sethumathavan) Second Best Film Chembarathi (P.N.Menon) Third Best Film Aromalunni (Kunjakko) Actress JayaBharathi Actor Thikkurishi (Maya) Director Sethumathavan (Panitheerathe Veedu) Second Best Actor Nellikodu Baskharan (Maram) Second Best Actress Kaviyoor Ponnamma (Theertha Yathra) Child Artist (male) Master Sathyajith (Theertha Yathra) Child Artist (female) Baby Sumathi Best Comedy Actor Bahadoor Story Parappurathu Photography Mangada RaviVarma Photography Colour E.N.Bala Krishnan Script Writer K.I. Muhammad (Achanum Bappayum) Lyrics Vayalar Music Director Deva Rajan Male Singer Jayachandran Female Singer S.Janaki Editor M.S.Mani (Maram) Art Director Devadathan (Swayamvaram) 1973 Best Film Nirmaalyam (M.T.Vasudevan Nair) Second Film Gayathri (P.N.Menon) Director M.T.Vasudevan Nair (Nirmaalyam) Best Actor P.J.Antony (Nirmaalyam) Best Actress Jaya Bharathi (MathaviKutty) Second Best Actor Bahadoor (Madhavi Kutty) Second Best Actress Kaviyoor Ponnamma Child Artist Master Sathyajith Photography Ashok Kumar (Swapnadanam) Story Vaikkam Chandra Sekharan Nair Lyricist O.N.V.Kurup (SwapnaNadanam) Script Writer M.T.Vasudevan Nair Music Director K.Raghavan M.B.Sreenivasan Male Singer Male Singer : Yesu Das Female Singer Female Singer : Madhuri Editor Ravi (Nirmaalyam) Art Director Surendran 1974 Best Film Utharayanam (G.Aravindan) Second Film Chattakkari (K.S.Sethumathevan) Director G.Aravindan Best Actor AdoorBhasi (Chattakkari) Best Actress Lekshmi (Chattakkari) Second Best Actor Balan K. Nair Second Best Actress Sukumari Child Artist (male) Master Reghu Story Pamman Photography (Black & White) : Mangada Ravi Varma Photography (Colour) Balu Mahendra Script Writer Thikkodian, Aravindan Lyricist Vayalar Music Director M.S.Viswanathan Male Singer Yesu Das Female Singer Janaki Editor Rishikesh Mukherji Art Director K.M.Vasudevan Nambuthiri 1975 Best Film Swapnadanam (K.G.George) Second Best Film Kabaneenadi Chuvannappol (P..Bakkar) Director P.A.Bakkar (Kabaneenadi Chuvannappol) Best Actor : Sudeer (Sathyathinte Nizhalil) Best Actress : RaniChandra (Swapnadanam) Second Best Actor M.G. Soman (Swapnadanam,Chuvanna- Sandhyakal) Second Best Actress Mallika (Swapnadanam) K.P.A.C.Lalitha (Neelaponman, Srishtti) Child Artist Master Reghu (Prayanam,Swami Ayyappan) Story K.P.SreeDevi (Niramala) Photography(Black & White) BaluMahendra (Chuvanna Sandhyakal, Prayanam) Photography (Colour) Masthan (Swami Ayyappan) Script Writer Pamman (Swapnadanam) K.G.George (Swapnadanam) Lyricist Vayalar (Chuvanna Sandhyakal, Swami- Ayyappan) Music Director BhaskarChendraVarker (Swapnadanam) Male Singer Yesu Das (Different Films) Female Singer P.Susheela (Chuvanna Sandhyakal) Editor Suresh Babu (Aekakini) Art Director Bharathan (Prayanam) Best film with popular appeal and aesthetic value Swami Ayyappan Producer P.Subrahmmaniam 1976 Best Film Manimuzhakkam (P.A.Bakkar) Second Best Film Missi (Thoppil Bhasi) Director T.Rajeev Nadh (Thanal) Best Actor M.G.Soman (Thanal,Pallavi) Best Actress Sheela (Anubhavam) Second Best Actor Bahadoor (Aalinganam,Thulavarsham) Second Best Actress Vilasini (Dweepu) Child Artist Baby Jaya Shanthi (LakshmiVijayam) Photography (Black & White) Vipin Das (Aalinganam, ManiMuzhakkam, Choondakkari) Photography(Colour) Ramachandrababu (Dweepu) Script writer P.A.Bakkar (Manimuzhakkam) Lyricist O.N.V.Kurup Music Director A.T.Ummer (Aalinganam) Male Singer K.J.Yesu Das (Different songs) Female Singer S.Janaki (Aalinganam) Editor K.Narayanan (Anubhavam) Art Director I.V.Sashi (Anubhavam) 1977 Best Film Kodiyettam (Adoor Gopalakrishnan) Second Best Film Chuvanna Vithukal (P.A.Bakkar) Director Adoor Gopalakrishnan (Kodiyettam) Best Actor Gopi (Kodiyettam) Best Actress SanthaKumari (Chuvanna Vithukal) Second Best Actor S.P.Pillai (Taxi Driver) Second Best Actress Kumari Sobha (Ormakal Marikumo) Child Artist Baby Sumathi (Shanghupushpam) Photography (Black & White) Ashok Kumar (Taxi Driver) Photography (Colour) Shaji (Kanjana Seetha) Story Adoor Gopalakrishnan (Kodiyettam) Lyricist O.N.V.Kurup (Madanolsavam) Music Director K.Raghavan (Poojakedukkatha Pookkal) Male Singer Yesu Das (Jagathguru Athisankaran) Female Singer S.Janaki (Madanolsavam) Art Director N.Sivan (Kodiyettam) 1978 Best Film Aswadhamavu (K.R.Mohanan) Bandhanam (M.T.VasudevanNair) Second Best Film Thampu (G.Aravindan) Director G.Aravindan (Thampu) Best Actor Sukumaran (Bandhanam) Best Actress Sobha (EnteNeelakasham) Second Best Actor Balan K. Nair (Thacholi Ampu) Second Best Actress K.P.A.C.Lalitha (Aaravam) Child Artist Master Manohar (Rethinirvedam) Photography (Black & White) Madhu Ambaattu (Aswadhamavu,SooryenteMaranam, AaroOraal) Photography (Colour) Ramachandra Babu (Rethinirvedam) Story PadmaRajan (Rappadikalude Gadha) Lyricist Kavalam Narayana Panikkar (Vadakakkoru Hrudayam) Music Director M.B.Sreenivasan (Bandhanam) Male Singer JayaChandran (Bandhanam) Female Singer Madhuri (Tharu Oru Janmam Koodi) Editor Raman Nair (Aro Oral, Uthradarathri) Art Director C.N.Karunakaran (Aswadhamavu) Dubbing Artist Devadas (Thambu) Best Documentary Vallathol Director P.Bhaskaran Best Child Film Ammuvinte Attinkutty Director Ramukaryattu Best Film with popular appeal and aesthetic value Rappadikalude Gatha Producer M.Subrahmoniam Special Jury Award V.K.Pavithran 1979 Best Film Esthappan (G.Aravindan) Second Best Film Peruvazhiyambalam (P.Padmarajan) Director G.Aravindan (Esthappan) Music Director M.B.Sreenivasan (Idavazhiyile Poocha Mindappoocha, Ulkkadal) Best Actor Adoor Bhasi (Cheriyachante Krura Krithyangal) Best Actress Sree Vidhya (Jeevitham Oru Ganam, Edavazhiyile Poocha Mindappoocha) Second Best Actor Nellikkode Bhaskaran (Sarapanjaram) Second Best Actress Sukumari Child Artist Master Sujith (Vaadaka Veedu) Story Padmarajan (Peruvazhiyambalam) Photography (Black & White) Hemachandran (Thrasam) Photography(Colour) Shaji (Esthappan) Male Singer Yesu Das (Ulkkadal) Female Singer S. Janaki (Thakara) Lyricist O.N.V.kurup (Ulkkadal) Editor Rameshan Art Director Bharathan Sound Recordist Deva Das Documentary Film Koodiyattam Director P.M.Asees Child Film Kummatti Director Aravindan Best Film with popular appeal and aesthetic value Idavazhiyile Poocha Mindappoocha Special Jury Award John Abraham Best Story Writer Balachandra Menon (Uthrada Rathri) 1980 Best Film Oppol (K.S.Sethumadhevan) Second Film Chamaram (Bharathan) Director K.S.Sethumadhevan (Oppol) Best Actor Achan Kunju (Lorry) Best Actress Poornima Jayaram (Manjil Virinja Pookal) Second Best Actor Nedu Mudi Venu (Chamaram) Second Best Actress Rajam K. Nair (Kolangal) Child Artist Master Aravind (Oppol) Story Perumbadavam Sreedharan (Sooryadanam) Photography(Black & White) Sivan, Mahesh (Yagam) Photography (Colour) Ramachandrababu (Chamaram) Story M.T.Vasudevan Nair (Oppol) Lyricist O.N.V.Kurup (Yagam, Ammayum Makkalum) Music Director Jerry AmalDev (Manjil Verinja Pookal) Background Music Gunasingh (Manjil Verinja Pookal) Male Singer K.J.Yesu Das (Mela, Manjil Verinja Pookal, Angadi) Female Singer S.Janaki (Manjil Verinja pookal, Aniyatha Valakal,Chamaram) Editor K.Narayanan (Angadi, Orikkalkudi) Art Director Bharathan, Padmanaban Sound Recordist Viswanadhan (Lorry, Orikkalkudi, Oppol, Kolangal) Best Film with popular appeal and aesthetic value Manjil Virinja Pookkal Director Fazil Special Jury Award Madhu More>>

Friday, June 15, 2012

ഫോണില്‍ വിളിച്ച് പരാതി നല്‍കുന്നതിന് സൌകര്യം

ഫോണില്‍ വിളിച്ച് പരാതി നല്‍കുന്നതിന് സൌകര്യം ഏര്‍പ്പെടുത്തി പോലീസ് സേവനം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്ന പൌരന്‍മാര്‍ക്കും, വികലാംഗര്‍ക്കും, ആദിവാസികള്‍ക്കും പോലീസ് സ്റേഷനില്‍ പോകാതെ ഫോണില്‍ വിളിച്ച് പരാതി നല്‍കുന്നതിന് സൌകര്യം ഏര്‍പ്പെടുത്തി ഉത്തരവായി. ഇതനുസരിച്ച് സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, മുതിര്‍ന്ന പൌരന്‍മാര്‍ക്കും, വികലാംഗര്‍ക്കും, ആദിവാസികള്‍ക്കും പരാതിയുള്ളപക്ഷം 100 ടെലഫോണ്‍ നമ്പരില്‍ വിളിച്ച് വീടിന്റെ മേല്‍വിലാസം പറയാവുന്നതും ലോക്കല്‍ പോലീസ് സ്റേഷനില്‍ നിന്നും എത്രയും വേഗം ഒരു ബീറ്റ് ഓഫീസര്‍ പരാതിക്കാരന്റെ വാസസ്ഥലത്ത് എത്തി പരാതി കൈപ്പറ്റി രസീത് നല്‍കേണ്ടതും പരാതിക്കാരന്‍ നിരക്ഷരനെങ്കില്‍ ബീറ്റ് ഓഫീസര്‍ തന്നെ പരാതി എഴുതി അവരെ വായിച്ച് കേള്‍പ്പിച്ച് ഒപ്പിടീക്കേണ്ടതുമാണ്. 100 ല്‍ വിളിച്ച സമയവും തീയതിയും പരാതി നല്‍കിയ സമയമായി കണക്കാക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്സ്.3877/12

Thursday, June 14, 2012

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്താന്‍ ജില്ലകള്‍തോറും അദാലത്തുകള്‍ : വിദ്യാഭ്യാസ മന്ത്രി എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനും പകരം സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും പരീക്ഷാഭവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ലഘൂകരിക്കുന്നതിനാണിത്. അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 ന് ശനിയാഴ്ച രാവിലെ 10 ന് മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തും. തുടര്‍ന്ന് ഇടുക്കിയില്‍ അടുത്തമാസം 13 നും കണ്ണൂരില്‍ അടുത്തമാസം 19 നും , പത്തനംതിട്ടയില്‍ സെപ്തംബര്‍ 26 നും അദാലത്ത് നടത്തും. മറ്റു ജില്ലകളിലെ അദാലത്തുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും. ജനനത്തീയതിയിലെ പിഴവ്, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ലിംഗം, വിലാസം, തിരിച്ചറിയല്‍ അടയാളം, തുടങ്ങിയവയിലെ തെറ്റുകള്‍ തിരുത്തുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.തിരുത്തുന്നതിന് ആവശ്യമായ രേഖകള്‍ നേരത്തെ സമര്‍പ്പിക്കണം. അദാലത്തില്‍ ലഭിക്കുന്ന രസീത് നല്‍കുന്നതും നിശ്ചിത തീയതിക്കകം (പരമാവധി 30 ദിവസത്തിനകം) സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സ്വീകരിച്ച കേന്ദ്രത്തില്‍വെച്ച് തന്നെ നല്‍കുന്നതുമാണ്. പി.എന്‍.എക്സ്.3826/12 Maintained by Web & New Media Division, Information & Public Relations Department

Thursday, June 7, 2012

രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ളോയ്മെന്റ് എക്സേഞ്ച് - രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം സംസ്ഥാനത്തെ വിവിധ എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് 1993 ജനുവരി ഒന്ന് മുതല്‍ 2012 മെയ് 31 വരെ കാലയളവില്‍ പലകാരണങ്ങളാല്‍ രജിസ്ട്രേഷന്‍ സീനിയോരിറ്റി നഷ്ടപ്പെട്ട ചുവടെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അസ്സല്‍ സീനിയോരിറ്റി പുനഃസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍, രജിസ്ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ട് റീ രജിസ്ടര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍, എംപ്ളോയ്മെന്റ് എക്സേഞ്ച് മുഖേന താല്ക്കാലിക ജോലി ലഭിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞ ശേഷം 90 ദിവസത്തിനകം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാന്‍ കഴിയാത്തവര്‍, ജോലി ലഭിച്ച കാലയളവില്‍ മെഡിക്കല്‍ ഗ്രൌണ്ടിലോ, ഉപരിപഠനത്തിന് പോകേണ്ടിവന്നതിനാലോ ജോലിപൂര്‍ത്തിയാക്കാന്‍ കഴിയാതെ വിടുതല്‍ ചെയ്ത / രാജിവച്ചവര്‍. ഇതിനുള്ള അപേക്ഷ ആഗസ്റ് 31 വരെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്ട്രേഷന്‍കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം, അവസാനം രജിസ്ട്രേഷന്‍ നിലവിലുണ്ടായിരുന്ന എംപ്ളോയ്മെന്റ് എക്സേഞ്ചില്‍ നേരിട്ട് സമര്‍പ്പിക്കണം. നേരത്തെ അപേക്ഷനല്‍കിയിരുന്നവരും പുതിയ ഉത്തരവനുസരിച്ച് പുതുക്കലിന് അപേക്ഷ നല്‍കണം. ആഗസ്റ് 31നു ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പി.എന്‍.എക്സ്.3594/12

ഗ്രൂപ്പ് സി തസ്തികകള്‍-വിമുക്തഭടന്മാര്‍ക്ക് എസ്.എസ്.എല്‍.സി

ഗ്രൂപ്പ് സി തസ്തികകള്‍ - വിമുക്തഭടന്മാര്‍ക്ക് എസ്.എസ്.എല്‍.സി. മതി പതിനഞ്ചുവര്‍ഷത്തില്‍ കുറയാത്ത സൈനിക സേവനം പൂര്‍ത്തിയാക്കിയവരും എസ്.എസ്.എല്‍.സി.യോ തത്തുല്യമായ പരീക്ഷയോ പാസായവരുമായ വിമുക്തഭടന്മാര്‍ക്ക് ഇനിമുതല്‍ ഗ്രൂപ്പ് സി/ ക്ളാസ് 3 തസ്തികകളിലേക്ക് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍ കേരള പബ്ളിക് സര്‍വീസ് കമ്മീഷനുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനമെടുത്തത്. ഗ്രൂപ്പ് സി/ ക്ളാസ് 3 തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ പൊതുവേയുള്ള യോഗ്യത ബിരുദമാണ്. പുതിയ തീരുമാനമനുസരിച്ച് കര/നാവിക/വ്യോമസേനാ വിഭാഗങ്ങളില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് 15 വര്‍ഷത്തില്‍ കുറയാത്ത സേവനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ എസ്.എസ്.എല്‍.സി.യോ തത്തുല്യയോഗ്യതയോ മാത്രമാണുള്ളതെങ്കിലും മേല്‍പ്പറഞ്ഞ തസ്തികകളില്‍ നിയമിക്കാന്‍ വേണ്ട മിനിമം യോഗ്യതയായി പരിഗണിക്കും. പി.എന്‍.എക്സ്.3630/12 Maintained by Web & New Media Division, Information & Public Relations Department

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ്

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷന്റെ ഉദ്ഘാടനം ഇന്ന് കേരള സര്‍ക്കാര്‍ സംരംഭമായ കെല്‍ട്രോണ്‍, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍വല്‍കൃത വാഹന പരിശോധനാ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ചേവായൂര്‍ ഡ്രൈവിങ് ടെസ്റിങ് ഗ്രൌണ്ടില്‍ ജൂണ്‍ എട്ട് രാവിലെ 10 മണിക്ക് ഊര്‍ജ്ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷനില്‍, വാഹനങ്ങളുടെ കാര്യക്ഷമത ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ അതിനൂതന വാഹന പരിശോധനാ സംവിധാനം സമൂഹത്തിന് അനുഗ്രഹമാകും. മോട്ടോര്‍ വാഹന വകുപ്പിനായി കണ്ണൂരിലെ എളയാവുരിലും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കെല്‍ട്രോണ്‍ ട്രാഫിക് സിഗ്നല്‍സ് ഡിവിഷനാണ് കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷന്റെ നിര്‍മ്മാണച്ചുമതല. പി.എന്‍.എക്സ്.3626/12

കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഓഫീസാണ്

മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസിന് ഐഎസ്ഒ 9001:2008 അംഗീകാരം മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസിന് ഓഫീസ് പ്രവര്‍ത്തനത്തിന്റെ ഗുണമേന്മക്ക് നല്‍കുന്ന അന്തര്‍ദ്ദേശീയ അംഗീകാരമായ ഐഎസ്ഒ 9001:2008 സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ഓഫീസാണ് മാനന്തവാടി റവന്യു ഡിവിഷണല്‍ ഓഫീസ്. ഇന്ത്യയിലെ വിരലിലെണ്ണാവുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് നിലവില്‍ ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. മാനന്തവാടി റവന്യു ഡിവിഷന്റെ ഭരണ നിര്‍വ്വഹണം, നീതിന്യായപരിപാലനം, പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കല്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലെ ഗുണമേന്മ• മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികളാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് ഓഫീസിനെ പര്യാപ്തമാക്കിയത്. 29.05.12 മുതല്‍ 28.05.15 വരെയുള്ള മൂന്നുവര്‍ഷകാലയളവിലേക്കാണ് ഐഎസ്ഒ 9001:2008 അംഗീകാരം ബാധകമാവുക. കഴിഞ്ഞ ഒരു വര്‍ഷമായി റവന്യു ഡിവിഷണല്‍ ഓഫീസിലെ ജീവനക്കാര്‍ നടത്തിയ ആത്മാര്‍ഥത്ഥപരിശ്രമത്തിന്റെ ഫലമായാണ് ഈ അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതെന്ന് മാനന്തവാടി സബ്കളക്ടര്‍ എസ്.ഹരികിഷോര്‍ അഭിപ്രായപ്പെട്ടു. അംഗീകാരം ലഭിക്കുന്നതിനായി ഓഫീസിലെ റിക്കാര്‍ഡ് റൂം, പ്രോപ്പര്‍ട്ടി റൂം എന്നിവ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ഏത് റിക്കാര്‍ഡും മിനിറ്റുകള്‍ക്കകം കണ്ടെത്തി എടുക്കുവാന്‍ സാധിക്കുന്നതരത്തിലാണ് ഇപ്പോള്‍ ക്രമീകരിച്ചിട്ടുള്ളത്. ഓഫീസില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ക്ക് സമയപരിധി നിശ്ചയിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധപ്പെടുത്തുകയും, സമയപരിധിക്കുള്ളില്‍ തന്നെ സേവനം നല്‍കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓഫീസിലെ ഫയല്‍ മാനേജ്മെന്റ് സംവിധാനം കുറ്റമറ്റതാക്കി ഓഫീസിനുള്ളിലെ നടപടികളില്‍ ഉണ്ടാകുന്ന കാലതാമസം പരമാവധി ലഘൂകരിച്ചു. ഇന്ന് ഏത് ഫയലിന്റെയും തല്‍സ്ഥിതി മിനിറ്റുകള്‍ക്കകം അറിയാനും, നടപടി എടുത്തു കഴിഞ്ഞാല്‍ ലഭിച്ച സേവനം സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുമുള്ള സംവിധാനം ഓഫീസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ അംഗീകാരം പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം, സമയനിഷ്ഠയോടെ, കൂടുതല്‍ ഉത്തരവാദിത്വത്തോടെ നല്‍കാന്‍ ജീവനക്കാര്‍ക്ക് പ്രചോദനമാവുമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഗോപാലകൃഷണ ഭട്ട് പ്രത്യാശ പ്രകടിപ്പിച്ചു. പി.എന്‍.എക്സ്.3629/12