Thursday, June 7, 2012

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ്

കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷന്റെ ഉദ്ഘാടനം ഇന്ന് കേരള സര്‍ക്കാര്‍ സംരംഭമായ കെല്‍ട്രോണ്‍, സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് വേണ്ടി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍വല്‍കൃത വാഹന പരിശോധനാ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം കോഴിക്കോട് ചേവായൂര്‍ ഡ്രൈവിങ് ടെസ്റിങ് ഗ്രൌണ്ടില്‍ ജൂണ്‍ എട്ട് രാവിലെ 10 മണിക്ക് ഊര്‍ജ്ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വ്വഹിക്കും. ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മ്മിച്ച കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷനില്‍, വാഹനങ്ങളുടെ കാര്യക്ഷമത ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ കൃത്യമായി പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും. വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ അതിനൂതന വാഹന പരിശോധനാ സംവിധാനം സമൂഹത്തിന് അനുഗ്രഹമാകും. മോട്ടോര്‍ വാഹന വകുപ്പിനായി കണ്ണൂരിലെ എളയാവുരിലും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷന്റെ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. കെല്‍ട്രോണ്‍ ട്രാഫിക് സിഗ്നല്‍സ് ഡിവിഷനാണ് കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റിങ് സ്റേഷന്റെ നിര്‍മ്മാണച്ചുമതല. പി.എന്‍.എക്സ്.3626/12

No comments:

Post a Comment